National
മകള്‍ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; തടയാന്‍ ശ്രമിച്ച പിതാവിനും സഹോദരിക്കും പരുക്ക്
പൂജ ലഹരിമരുന്നുപയോഗിക്കുന്നതാവാം കൊലപാതകത്തില്‍ കലാശിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.
ദിസ്പൂര്‍ | അസമിലെ കാര്‍ബി ആംഗ്ലോഗില്‍ യുവതി മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഡെറാമുഖ് ലാലുഗ് സ്വദേശിനി പൂജ മലഗ് (19) ആണ് മാതാവായ അനുമൈ മലഗ് (42) നെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരുക്കേറ്റു.
പൂജയും അനുമൈയും തമ്മില്‍ മുന്‍പ് തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.അതേ സമയം പൂജ ലഹരിമരുന്നുപയോഗിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പൂജയെ അറസ്റ്റ് ചെയ്തു.കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
---- facebook comment plugin here -----





