National
കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ അബദ്ധത്തില്‍ കുഴിയില്‍ വീണു; യുവാവ് മരിച്ചു, പത്ത് പേര്‍ക്ക് പരുക്ക്
ജനത മാര്‍ക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
മുംബൈ | മഹാരാഷ്ട്രയിലെ ഭാണ്ഡുപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനുവേണ്ടി എടുത്ത കുഴിയില്‍ വീണ് ഒരാള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. ഭാല്‍ചന്ദ്ര ഫാലെ (25) എന്ന യുവാവാണ് മരിച്ചത്. ജനത മാര്‍ക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
സമീപത്തുള്ള കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയില്‍ നടന്നുപോകുന്നതിനിടെ അബദ്ധത്തില്‍ ഇവര്‍ കുഴിയില്‍ വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 19 നും 43 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലായിരിക്കെയാണ് ഭാല്‍ചന്ദ്ര മരണമടഞ്ഞത്.
---- facebook comment plugin here -----





