Kerala
വടക്കഞ്ചേരി ബൈക്ക് വര്‍ക്ക്‌ഷോപ്പിന് തീ പിടിച്ച് 24 ബൈക്കുകള്‍ കത്തിനശിച്ചു
കടയുടെ അകത്തും പുറത്തുമായി നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിയത്.
വടക്കഞ്ചേരി| വടക്കഞ്ചേരി മംഗലം പാലത്തിനു സമീപം ബൈക്ക് വര്‍ക്ക്‌ഷോപ്പിന് തീ പിടിച്ച് 24 ബൈക്കുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിത്തമുണ്ടായത് നാട്ടുകാരാണ് കണ്ടാത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കടയുടെ അകത്തും പുറത്തുമായി നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിയത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് സംശയിക്കുന്നു.
---- facebook comment plugin here -----



