Connect with us

jds

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പമെന്ന് ദൾ

ബാഗേപ്പള്ളിയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് സി പി എമ്മിനെ പിന്തുണക്കാനും ജെ ഡി എസ് തീരുമാനിച്ചിട്ടുണ്ട്.

Published

|

Last Updated

ബെംഗളൂരു | അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമെന്ന് ജനതാ ദൾ (എസ്) അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് സി പി എമ്മിനെ പിന്തുണക്കാനും ജെ ഡി എസ് തീരുമാനിച്ചിട്ടുണ്ട്.

അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും സി പി എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest