Connect with us

cpi

സി പി ഐ ജന.സെക്രട്ടറിയായി ഡി രാജ തുടരും

ഐകകണ്‌ഠ്യേനയാണ് അദ്ദേഹത്തിന്റെ പേര് ദേശീയ കൗണ്‍സില്‍ അംഗീകരിച്ചത്.

Published

|

Last Updated

വിജയവാഡ | സി പി ഐ ജന.സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയിലെ സി പി ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ആണ് അദ്ദേഹത്തിന് രണ്ടാമൂഴം നല്‍കിയത്. ഐകകണ്‌ഠ്യേനയാണ് അദ്ദേഹത്തിന്റെ പേര് ദേശീയ കൗണ്‍സില്‍ അംഗീകരിച്ചത്.

ഡി രാജയുടെ പേര് ജന.സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ കേരള ഘടകം സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്താങ്ങുകയും കൗണ്‍സില്‍ ഒന്നടങ്കം അംഗീകരിക്കുകയുമായിരുന്നു. 2019ല്‍ ആക്ടിംഗ് ജന.സെക്രട്ടറിയായാണ് രാജ സി പി ഐയെ നയിക്കാനെത്തിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് അന്ന് ആദ്യമായാണ് ഒരു ദളിത് പ്രതിനിധി എത്തുന്നത്. ഈ സവിശേഷതയും മറ്റ് പാര്‍ട്ടികള്‍ക്കിടയില്‍ രാജക്കുള്ള സര്‍വസമ്മിതിയും രണ്ടാമൂഴത്തിന് പ്രധാന ഘടകമായി.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1949 ജൂണ്‍ മൂന്നിനാണ് ദുരൈസാമി രാജ എന്ന ഡി രാജ ജനിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ അംഗമായിട്ടുണ്ട്. 1994 മുതല്‍ 2019 വരെ ദേശീയ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു.

---- facebook comment plugin here -----

Latest