Connect with us

Eduline

എൻ ഐ ടി, ഐ ഐ ഐ ടി പ്രവേശനം: സി എസ് എ ബി മൂന്നിന്

ജെ ഇ ഇ മെയിൻ സ്‌കോറിന്റെ അടിസ്ഥാനത്തിൽ രണ്ട് റൗണ്ടുകളിലായാണ് അലോട്ട്മെന്റ്നടത്തുന്നത്.

Published

|

Last Updated

ൻ ഐ ടികൾ, ഐ ഐ ഐ ടികൾ, മറ്റ് ഗവ. ഫണ്ടഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം. ജോസ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിനായി നടത്തുന്ന സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡി (സി എസ് എ ബി) ന്റെ സ്പെഷ്യൽ റൗണ്ടിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. ആഗസ്റ്റ് മൂന്നിന് രാവിലെ പത്ത് വരെയാണ് അപേക്ഷിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. വിവരങ്ങൾക്ക് https://csab.nic.in. സന്ദർശിക്കുക. ജെ ഇ ഇ മെയിൻ സ്‌കോറിന്റെ അടിസ്ഥാനത്തിൽ രണ്ട് റൗണ്ടുകളിലായാണ് അലോട്ട്മെന്റ്നടത്തുന്നത്. ഇതിനായി പുതുതായി രജിസ്റ്റർ ചെയ്യണം.

അഞ്ചിന് ഉച്ചക്ക് രണ്ട് വരെയാണ് സീറ്റുകളുടെ ചോയ്‌സുകൾ നൽകാനും ലോക്ക് ചെയ്യാനുമുള്ള

സമയം.

  • ആറിന് വൈകിട്ട് അഞ്ചിന് ആദ്യ റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
  • പത്തിന് വൈകിട്ട് അഞ്ച് വരെ ഓൺലൈൻ റിപോർട്ടിംഗ് നടക്കും.
  • 12ന് വൈകിട്ട് അഞ്ചിന് രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
  • രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചവരുടെ ഓൺലൈൻ റിപോർട്ടിംഗ് 14ന് വൈകിട്ട് അഞ്ച് വരെ നടക്കും.
  • സീറ്റ് ലഭിച്ച് ഓൺലൈൻ റിപോർട്ടിംഗ് ചെയ്തവർ 13 മുതൽ 18 വരെ കോളജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം.

യോഗ്യത

ജെ ഇ ഇ മെയിൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും ജോസ അലോട്ട്മെന്റിൽ പങ്കെടുത്തവരും പങ്കെടുക്കാത്തവരും സീറ്റ് അലോട്ട് ചെയ്ത് ലഭിച്ചവരും അല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം. ജോസ അലോട്ട്മെന്റിൽ നിന്ന് പിൻവാങ്ങിയവർക്കും രേഖകളുടെ വെരിഫിക്കേഷൻ ശരിയാകാത്തതിനാൽ സീറ്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാം.

എൻ ഐ ടിയിൽ സീറ്റ് ലഭിച്ചവർ സി എസ് എ ബി റൗണ്ടിൽ പങ്കെടുക്കുകയും പുതിയ സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്താൽ പഴയ സീറ്റ് നിലനിൽക്കും.

ചോയ്‌സ് ഫില്ലിംഗ്

സീറ്റ് അലോക്കേഷൻ രജിസ്‌ട്രേഷന് ശേഷം 40,000 രൂപ സ്പെഷ്യൽ റൗണ്ട് എൻറോൾമെന്റ് ഫീസ് അടക്കണം. രജിസ്‌ട്രേഷന് ശേഷം ഒഴിവുള്ള സീറ്റുകൾ കാൻഡിഡേറ്റ് പോർട്ടലിൽ കാണിക്കും. ഇവിടെ ചോയ്‌സുകൾ നൽകണം. ജോസ റൗണ്ടിൽ നൽകിയ ഓപ്ഷനുകൾ ഇവിടെ നൽകാനാകില്ല.
സീറ്റ് അലോട്ട് ചെയ്തു ലഭിച്ചാൽ ഓൺലൈൻ റിപോർട്ടിംഗ് നടത്തണം.

സീറ്റിൽ തൃപ്തരാണെങ്കിൽ ഫ്രീസ് ഓപ്ഷനും ഉയർന്ന ചോയ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നെങ്കിൽ ഫ്ലോട്ട് ഓപ്ഷനും അതേ സ്ഥാപനത്തിലെ മറ്റ് ബ്രാഞ്ചുകളിലേക്ക് മാത്രം പരിഗണിച്ചാൽ മതിയെങ്കിൽ സ്ലൈഡ് ഓപ്ഷനും നൽകാം.

കേരളത്തിലെ സീറ്റുകൾ

കോഴിക്കോട് എൻ ഐ ടിയിൽ വിവിധ പ്രോഗ്രാമുകളിലായി ഹോം സ്റ്റേറ്റ് ക്വാട്ടയിൽ ആകെ 150 സീറ്റുകളും മറ്റ് സ്റ്റേറ്റ് ക്വാട്ടയിൽ 133 സീറ്റുകളുമുണ്ട്. കോട്ടയം ഐ ഐ ഐ ടിയിൽ 180 സീറ്റുകളുണ്ട്. കോഴിക്കോട് നീലിറ്റിൽ 18 സീറ്റുകളുണ്ട്.

Content Highlights:
Applications for CSAB Special Round seat allotment across NITs, IIITs, and GFTIs are open until August 3. Candidates with valid JEE Main ranks can register online at csab.nic.in. Allotment results will be published in two rounds to fill remaining vacant seats.

---- facebook comment plugin here -----

Latest