Connect with us

Eduline

കയർ ബോർഡിൽ കോഴ്സ് പരിശീലിക്കാം

തെങ്ങിന്റെ നാരുകൾ കൊണ്ടുണ്ടാക്കുന്ന കയർ വ്യവസായത്തിന്റെ വളർച്ചക്കും പുരോഗതിക്കുമായി രൂപവത്കരിച്ച കേന്ദ്ര സർക്കാർ സ്ഥാപനമാണ് കയർ ബോർഡ്. 1953ലെ കയർ വ്യവസായ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്

Published

|

Last Updated

യർ ബോർഡിന്റെ വിവിധ സ്ഥാപനങ്ങളിൽ കയർ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. ബോർഡിന് കീഴിലുള്ള ആലപ്പുഴ, തഞ്ചാവൂർ, രാജമൺ ഡ്രി (ആന്ധ്രാപ്രദേശ്) കേന്ദ്രങ്ങളിലേക്കാണ് പ്രവേശനം. തിര ഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾക്ക് പ്രതിമാസം 3,000 രൂപ സ്‌റ്റൈപെൻഡ് ലഭിക്കും.

സെന്ററുകൾ

നാഷനൽ കയർ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ- ആലപ്പുഴ (സെപ്തംബറിൽ തുടങ്ങും)
കയർ ബോർഡ് റീജ്യനൽ എക്സ്റ്റൻഷൻ സെന്റർ- തഞ്ചാവൂർ (സെപ്തംബറിൽ തുടങ്ങും)
കയർ ബോർഡ് റീജ്യനൽ ഓഫീസ്- രാജമൺഡ്രി (ഒക്ടോബറിൽ തുടങ്ങും).

കോഴ്സ്

കയർ ടെക്‌നോളജിയിൽ ആറ് മാസ സർട്ടിഫിക്കറ്റ് കോഴ്സ് (എൻ എസ് ക്യു എഫ് ലെവൽ- മൂന്ന്). കാലാവധി: ആറ് മാസം. ഒരുമാസം ഇന്റേൺഷിപ്പാകും.

യോഗ്യത

എഴുതാനും വായിക്കാനുമറിയണം.

പ്രായം: 18-50 വയസ്സ്. കയർ വ്യവസായ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കയർ ഫാക്ടറി/ കയർ കോ-ഓപറേറ്റീവ് സൊസൈറ്റികളിൽനിന്ന് സ്‌പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന ലഭിക്കും.

ആകെ സീറ്റിൽ 20 ശതമാനം എസ് സി/എസ് ടി വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്.
തഞ്ചാവൂരിലും ആലപ്പുഴയിലും വനിതകൾക്ക് മാത്രം സൗജന്യ ഹോസ്റ്റൽ സൗകര്യമുണ്ട്.
ആലപ്പുഴയിൽ പുരുഷന്മാർക്കും രാജമൺഡ്രിയിൽ എല്ലാവർക്കും ഹോസ്റ്റൽ അലവൻസായി പ്രതിമാസം 500 രൂപ നൽകും.

അപേക്ഷ

  • അപേക്ഷാ ഫോം കയർ ബോർഡിന്റെ വെബ്‌സൈറ്റിലും അതത് പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും.
  • അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് പത്ത്.
  • ആലപ്പുഴ, കലവൂരിലെ ദേശീയ കയർ പരിശീലനകേന്ദ്രത്തിന്റെ വിലാസം: നാഷനൽ കയർ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ, കയർ ബോർഡ് കോംപ്ലക്‌സ്, കലവൂർ, ആലപ്പുഴ,
  • പിൻകോഡ്: 688522.
  • വിശദവിവരങ്ങൾക്ക് www.ccriindia.org, www.coirboard. gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

Content Highlights:
The Central Government Coir Board has invited applications for a 6-month coir technology course with a Rs 3,000 monthly stipend. Training takes place at Alappuzha, Thanjavur, and Rajahmundry. Applicants aged 18-50 can submit form before August 10 through the official website.