Connect with us

Kerala

റോഡില്‍ ഗര്‍ത്തം; വടകരയില്‍ ഗതാഗതക്കുരുക്ക്

ഗതാഗതം താത്കാലികമായി നിര്‍ത്തി

Published

|

Last Updated

കോഴിക്കോട് | കനത്ത മഴയില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ദേശീയപാത വടകര ലിങ്ക് റോഡിലാണ് വൈകിട്ട് ആറോടെ ഗര്‍ത്തം രൂപപ്പെട്ടത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തി.

ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ ഗര്‍ത്തം നികത്താനുള്ള ശ്രമം തുടങ്ങി.