National
സി പി ഐ 25-ാം പാർട്ടി കോൺഗ്രഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം
രാവിലെ 11 മണിക്ക് മൊഹാലിയിൽ നടക്കുന്ന റാലിയോടെ പരിപാടി ആരംഭിക്കും.

മൊഹാലി | സി പി ഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് പരിപാടിക്ക് തുടക്കമാവുക. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ചണ്ഡീഗഢിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചണ്ഡീഗഢിലെ കിസാൻ ഭവനിൽ എത്തിച്ചേർന്നിട്ടുണ്ട്. രാവിലെ 11 മണിക്ക് മൊഹാലിയിൽ നടക്കുന്ന റാലിയോടെ പരിപാടി ആരംഭിക്കും. പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. അതിനുശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടക്കും. മറ്റ് പാർട്ടികളുടെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.