Connect with us

Covid vaccination

കൊവിഡ് വാക്‌സിന്‍; പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു- കോണ്‍ഗ്രസ്

വാക്‌സിന്‍ പൂര്‍ത്തീകരിച്ചത് 21 ശതമാനം പേര്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി |  100 കോടി വാക്‌സിനേഷനെന്ന പ്രധാനമന്ത്രി നരന്ദ്രമോദിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്ത് 21 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ പൂര്‍ണതോതില്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രതിരോധ കുത്തിവെപ്പിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണ്. വര്‍ഷാവസാനത്തോടെ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന വാഗ്ദാനം നിറവേറ്റുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു.

രാജ്യത്ത് വിലക്കയറ്റവും ഭീകരതയും സംബന്ധിച്ച വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഈ വിഷയങ്ങളല്‍ ഒന്നും മിണ്ടിയില്ല. കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട 4.53 ലക്ഷം ആളുകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതിനുപകരം പ്രധാനമന്ത്രി ആഘോഷിക്കുകയാണ്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം. എന്നാല്‍ അദ്ദേഹം ‘മഹോത്സവം’ കൊണ്ടാടുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 

Latest