Eranakulam
ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; സംഭവം കോതമംഗലം ഊന്നുകല്ലില്‍
ബേബി ദേവസ്യ (65), ഭാര്യ മോളി ബേബി (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചി | കോതമംഗലം ഊന്നുകല്ലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ദേവസ്യ (65), ഭാര്യ മോളി ബേബി (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേബിയെ തൂങ്ങിമരിച്ച നിലയിലായിരുന്നു. കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു മോളി. ഇരുവരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 1056)
---- facebook comment plugin here -----