Kerala
മത്സരിക്കാന്‍ അവസരം കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സര്‍ക്കാര്‍ വന്നാല്‍ പ്രധാന സ്ഥാനങ്ങള്‍ നല്‍കും: കെ സി വേണുഗോപാല്‍
പാലക്കാടിനു പുറമെ മറ്റു ചില സീറ്റുകളിലും സി പി എം ബി ജെ പി ധാരണയുണ്ടെന്നും വരുംദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എറണാകുളം | തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാത്തതിന്റെ പേരില്‍ അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ വന്നാല്‍ പ്രധാന സ്ഥാനങ്ങള്‍ നല്‍കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഏറെയും കെ സി വേണുഗോപാലിന്റെ പക്ഷക്കാരാണെന്ന ആരോപണം തെറ്റാണെന്നും സ്ഥാനാര്‍ഥികള്‍ വേണുഗോപാലിന്റെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാടിനു പുറമെ മറ്റു ചില സീറ്റുകളിലും സി പി എം ബി ജെ പി ധാരണയുണ്ടെന്നും വരുംദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഇത്തരം ഡീല്‍ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ നടപടികളില്‍ ദുരൂഹതയുണ്ട്.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ല. യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് വാര്‍ത്തയാവുന്നത്. എന്നാല്‍ ഇടതു പക്ഷത്ത് ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു. ഇത്് ഈ തിരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.


