National
കോണ്‍ഗ്രസുമായി വേദി പങ്കിടാനില്ല; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി എം കെ പങ്കെടുക്കില്ല
തമിഴ്‌നാട്ടില്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണച്ചതാണ് ഡിഎംകെ നേതാക്കളെ പ്രകോപിപ്പിച്ചത്.
ചെന്നൈ| കോണ്‍ഗ്രസും ഡി എം കെയും തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തില്‍ വിള്ളല്‍. ജൂണ്‍ 8-ന് രാജ്യതലസ്ഥാനത്ത് ചേരുന്ന ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ യോഗത്തില്‍ ഡിഎംകെ പങ്കെടുക്കില്ല. തമിഴ്‌നാട്ടില്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണച്ചതാണ് ഡിഎംകെ നേതാക്കളെ പ്രകോപിപ്പിച്ചത്.
യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്നുള്ള പിന്മാറ്റമായി കണക്കാക്കരുതെന്നാണ് ഡിഎംകെ വിശദീകരിച്ചു. സഖ്യത്തിലെ മറ്റ് പാര്‍ട്ടികളോട് പിണക്കമില്ല. രാജ്യത്തിന്റെ ക്ഷേമത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ പിന്തുണയും ശബ്ദവും ഉയര്‍ത്തുന്നത് തുടരുമെന്നും ഡിഎംകെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ലോക്സഭയിലാകെ 22 എംപിമാരുള്ള ഇന്ത്യ സഖ്യത്തിലെ നാലാമത്തെ കരുത്തരായ കക്ഷിയായാണ് ഡിഎംകെയെ കാണുന്നത്.
Content Highlights:
The long-standing alliance between the Congress and DMK has experienced a significant rift. DMK has announced it will skip the upcoming India Bloc leaders’ meeting scheduled for June 8 in New Delhi. The provocation stems from Congress supporting actor Vijay’s party TVK to form a government in Tamil Nadu. DMK leader MK Stalin made the decision, though the party maintains this is not a withdrawal from national issues.







