Connect with us

ktdc restaurant

ഫേസ്ബുക്ക് കമൻ്റായി പരാതി; മ്യൂസിയം കെ ടി ഡി സി റസ്റ്റോറൻ്റിന് പുതുജീവൻ

പരാതി ചൂണ്ടിക്കാട്ടിയ അജീഷിനെ മന്ത്രി അഭിനന്ദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് കീഴെ രേഖപ്പെടുത്തിയ പരാതിയെ തുടർന്ന് തിരുവനന്തപുരം മ്യൂസിയം കെ ടി ഡി സി റസ്റ്റോറൻ്റിന് പുതുജീവൻ. അജീഷ് കുറുപ്പത്ത് എന്നയാളാണ് പരാതി കമൻ്റായി രേഖപ്പെടുത്തിയത്. തുടർന്നാണ് കെ ടി ഡി സി പ്രശ്നങ്ങൾ പരിഹരിച്ചതും നവീകരണം നടത്തിയതും. പരാതി ചൂണ്ടിക്കാട്ടിയ അജീഷിനെ മന്ത്രി അഭിനന്ദിച്ചു.

തിരുവനന്തപുരം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം, സൂ കെ ടി ഡി സി റസ്റ്റോറൻ്റ് സംബന്ധിച്ച് ജൂൺ ഒന്നിനാണ് പരാതി കമൻ്റ് രൂപത്തിലെത്തിയത്. പരിഹരിക്കാൻ എല്ലാ ശ്രമവും നടത്താം എന്ന് അപ്പോൾ തന്നെ അദ്ദേഹത്തിന് മന്ത്രി ഉറപ്പ് നൽകുകയും തുടർനടപടികൾ സ്വീകരിക്കാൻ കെ ടി ഡി സി. എം ഡിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഓൺലൈൻ പെയ്മെന്റ് സംവിധാനം ഇല്ല എന്ന പരാതി തൊട്ടടുത്ത ദിവസം തന്നെ പരിഹരിച്ചിരുന്നു.

ശേഷം റസ്റ്റോറൻറ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പരാതി ലഭിച്ചയുടനെ അതിൽ ക്രിയാത്മക നടപടി സ്വീകരിച്ച കെ ടി ഡി സിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയ അജീഷിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.