Connect with us

alappuzha twin murder

പരസ്പരം സഹായിക്കുന്ന വർഗീയ ശക്തികൾ

കോടതികളിൽ എത്തുന്ന കേസുകൾ പരസ്പരം ഒത്തു തീർത്ത് രക്ഷപെടുത്തി പോകുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെയും നാം ജാഗ്രതപുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.

Published

|

Last Updated

ഒരുകാലത്ത് വടക്കൻ കേരളത്തിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിച്ച വർഗീയ ശക്തികളാണ് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വർഗീയ വിഭജനമുണ്ടാക്കിയും അക്രമം അഴിച്ചുവിട്ടും പിടിമുറുക്കാൻ ശ്രമിക്കുന്നതെന്ന് ആലപ്പുഴ എം പിയും സി പി എം നേതാവുമായ എ എ ആരിഫ് ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിൽ നിന്ന് ചില ആർ എസ് എസ് നേതാക്കൾ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വന്നിരുന്നു എന്നും ചേർത്തല വയലാറിൽ ഉണ്ടായതിനു വേണ്ട തിരിച്ചടി കൊടുത്തില്ല എന്ന ചർച്ച ആ അവസരത്തിൽ ഉണ്ടായതായും അതിൻ്റെ ബാക്കിയാണ് ഈ സംഭവങ്ങൾ എന്നൊക്കെ, കേൾക്കുന്നുണ്ട്. ശരിയാണോ എന്ന് തനിക്കറിയില്ല. അതെല്ലാം പോലീസ് അന്വേഷിക്കട്ടെ. മണിക്കൂറുകൾക്ക് ഇടയിൽ ഇത്തരം രണ്ടു സംഭവങ്ങൾ ഉണ്ടാവുക എന്നത് വളരെ ഗൗരവമായി നിരീക്ഷിക്കേണ്ട ഒരു കാര്യമാണ്. പല ഘട്ടത്തിലും പരസ്പരം സഹായിക്കുന്ന വർഗീയ ശക്തികൾ അണിവർ. കോടതികളിൽ എത്തുന്ന കേസുകൾ പരസ്പരം ഒത്തു തീർത്ത് രക്ഷപെടുത്തി പോകുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെയും നാം ജാഗ്രതപുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ

ആലപ്പുഴയിൽ നടന്ന ദാരുണ സംഭവങ്ങൾ,ദുഃഖകരമാണ്.

സംഭവത്തിൽ രണ്ടു ചെറുപ്പക്കാരുടെ മരണം സംഭവിച്ചിരിക്കുന്നു. ഇരുവരും ക്രിമിനൽ കേസുകളിലൊന്നും പ്രതികളല്ല എന്നാണ് അറിയുന്നത്. എന്നാൽ അവർ ഉൾപ്പെട്ട രാഷ്ട്രീയ സംഘടനകൾ ആണ് ഈ കൃത്യത്തിന് പിന്നിലെന്ന വിവരം ആണറിയുന്നത്.
കുറച്ച് കാലം മുൻപ് SDPI പ്രവർത്തകരുടെ ആക്രമണത്തിൽ ചേർത്തലയിൽ ഒരു RSS പ്രവർത്തകൻ,കൊലചെയ്യപ്പെട്ടിരുന്നു. അതേ തുടർന്ന് SDPl സമൂഹമദ്ധ്യത്തിൽ ഒറ്റപ്പെടുന്ന ഒരു സ്ഥിതിയിൽ,എത്തിയിരുന്നതാണ്.അങ്ങനെയിരിക്കെ ആണ് ഇന്നലെ രാത്രി SDPI യുടെ സംസ്ഥാന നേതാവ് കൂടെയായ ഒരു ചെറുപ്പക്കാരനെ RSS കാർ വെട്ടിക്കൊന്നത്.തുടർന്ന് മറുപടിയെന്ന നിലയിൽ ഇന്ന് രാവിലെ BJP /RSS പ്രവർത്തകനായ യുവ അഭിഭാഷകൻ കൊല്ലപ്പെടുകയുണ്ടായി. ഇരുകൂട്ടരും നടത്തുന്ന ഈ കൊലപാതക രാഷ്ട്രീയം ആലപ്പുഴയിലെ ജനങ്ങളിലാകെ അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും സൃഷ്ടിക്കാൻ വേണ്ടിയാണ് . പോലീസ് വളരെ ശക്തമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് തുറങ്കലടയ്ക്കാനും, ജനങ്ങളുടെ ഭീതി അകറ്റാനും ജാഗ്രതയോടെ രംഗത്തുണ്ട്.
ഞാൻ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും കുടുംബാംഗങ്ങളെയും കാണുകയും ചെയ്തു.വളരെ സങ്കടകരമായ കാഴ്ചയാണ്. കൊല്ലപ്പെട്ട ഷാനിന് രണ്ട് പെൺകുട്ടികളും ഭാര്യയും ഉണ്ട്. രഞ്ജിത്തിനും ഒരു ചെറിയ കുട്ടിയും ഭാര്യയുമുണ്ട്. ആ രണ്ട് കുടുംബങ്ങളുടെയും ആശ്രയമാണ് കൊലക്കത്തികൾക്ക് മുൻപിൽ പിടഞ്ഞു വീണത്.
കണ്ണൂരിൽ നിന്ന് ചില RSS നേതാക്കൾ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വന്നിരുന്നു എന്നും ചേർത്തല വയലാറിൽ ഉണ്ടായതിനു വേണ്ട തിരിച്ചടി കൊടുത്തില്ല എന്ന ചർച്ച ആ അവസരത്തിൽ ഉണ്ടായി, അതിൻ്റെ ബാക്കിയാണ് ഈ സംഭവങ്ങൾ എന്നൊക്കെ, കേൾക്കുന്നുണ്ട്. ശരിയാണോ എന്ന് എനിക്കറിയില്ല. അതെല്ലാം പോലീസ്,അന്വേഷിക്കട്ടെ. മണിക്കൂറുകൾക്ക് ഇടയിൽ ഇത്തരം രണ്ടു സംഭവങ്ങൾ ഉണ്ടാവുക എന്നത് വളരെ ഗൗരവമായി നിരീക്ഷിക്കേണ്ട ഒരു കാര്യമാണ്. പല ഘട്ടത്തിലും പരസ്പരം സഹായിക്കുന്ന വർഗ്ഗീയ ശക്തികൾ അണിവർ. കോടതികളിൽ എത്തുന്ന കേസുകൾ പരസ്പരം ഒത്തു തീർത്ത് പരസ്പരം രക്ഷപെടുത്തി പോകുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെയും നാം ജാഗ്രതപുലർത്തേണ്ടതുണ്ട് . വർഗ്ഗീയ ചേരിതിരിവുണ്ടാക്കി അതിൽ നിന്ന് മുതലെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത് . അത് മനസിലാക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനും ജനാധിപത്യ ശക്തികൾ എല്ലാവരും മുന്നിട്ടിറങ്ങണം. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരണം .
. ഒരുകാലത്ത് വടക്കൻ കേരളത്തിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിച്ച വർഗ്ഗീയ ശക്തികൾ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ശക്തമായ ചെറുത്തുനിൽപ്പ് കൊണ്ട് പരാജിതരായി. അവരിപ്പോൾ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വർഗ്ഗീയ വിഭജനമുണ്ടാക്കിയും അക്രമം അഴിച്ചുവിട്ടും പിടിമുറുക്കാൻ ശ്രമിക്കുകയാണ്. വർഗ്ഗീയ ശക്തികൾക്ക് എതിരായി ജനങ്ങൾ ഒന്നാകെ അണിനിരക്കണം എന്ന് അഭ്യർത്ഥിക്കുന്നു മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
AM ആരിഫ് MP

ആലപ്പുഴ

---- facebook comment plugin here -----

Latest