Connect with us

International

കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യന്‍ ജയം

Published

|

Last Updated

ബര്‍മിംഗ്ഹാം |  കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ വെങ്കല മെഡല്‍ നേടി. മെഡല്‍ പോരാട്ടത്തില്‍ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യന്‍ ജയം.

അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നത്. അഭിഷേക്, മന്‍ദീപ്, ജര്‍മന്‍പ്രീത് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. തിങ്കളാഴ്ചയാണ് ഫൈനല്‍

Latest