National
ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്; താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്
മൂടല്‍ മഞ്ഞ് കാരണം 13 ഓളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്. ഇന്ന് 1.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ശീത തരംഗവും മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നുണ്ട്. ഈ അവസ്ഥ വടക്കേ ഇന്ത്യയില്‍ അടുത്ത മൂന്നു ദിവസത്തേക്ക് കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടല്‍ മഞ്ഞ് കാരണം 13 ഓളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് നോര്‍തേണ്‍ റെയില്‍വെ അറിയിച്ചു







