Connect with us

National

തീരദേശ ആവാസ വ്യവസ്ഥാ പരിപാലനം; കേരളത്തിനും മഹാരാഷ്ട്രക്കും സി എ ജിയുടെ വിമര്‍ശനം

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നടപടികള്‍ ഇരു സംസ്ഥാനങ്ങളും സ്വീകരിച്ചില്ലെന്നാണ് വിമര്‍ശനം. മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ച വരുത്തിയ ഇന്ത്യന്‍ റെയില്‍വേക്കെതിരെയും സി എ ജി രൂക്ഷ വിമര്‍ശനമുന്നയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | തീരദേശ ആവാസ വ്യവസ്ഥാ പരിപാലന വിഷയത്തില്‍ കേരളത്തിനും മഹാരാഷ്ട്രക്കും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) വിമര്‍ശനം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നടപടികള്‍ ഇരു സംസ്ഥാനങ്ങളും സ്വീകരിച്ചില്ലെന്നാണ് വിമര്‍ശനം. പ്രാദേശിക പാരിസ്ഥിതിക സൂചകങ്ങള്‍ പരിശോധിക്കുന്നതിലും വീഴ്ച വരുത്തി. സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സ്ഥിതി വിവര കണക്കുകള്‍ ആശ്രയിക്കുകയാണ് ചെയ്തത്. വിഷയത്തില്‍ കേന്ദ്ര തുറമുഖ വകുപ്പിനേയും കോസ്റ്റ് ഗാര്‍ഡിനേയും സി എ ജി വിമര്‍ശിച്ചു. അതേസമയം, കര്‍ണാടകത്തിന്റെ നടപടികളെ സി എ ജി പ്രശംസിച്ചു.

മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ച വരുത്തിയ ഇന്ത്യന്‍ റെയില്‍വേക്കെതിരെയും സി എ ജി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഹരിത ട്രൈബ്യൂണലിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് റെയില്‍വേ സ്റ്റേഷനുകളിലെ സാഹചര്യം. രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ ഭൂരിപക്ഷത്തിലും 24 ഇന ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ട്രെയിനുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുന്നത് ശരിയായ രീതിയിലല്ലെന്നും സി എ ജി വ്യക്തമാക്കി.

 

Latest