Pinarayi Vijayan goes to America
ചികിത്സക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്
ആര്‍ക്കും പകരം ചുമതലയില്ല: മന്ത്രിസഭാ യോഗം ഓണ്‍ലൈനില്‍

കൊച്ചി | ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും അമേരിക്കയിലേക്ക് യാത്ര തിരിക്കും. യു എസിലെ മേയോ ക്ലിനിക്കില്‍ ചികിത്സക്കാാണ് യാത്ര. 18 ദിവസത്തെ ചികിത്സക്ക് ശേഷം മെയ് പത്തോടെ മടങ്ങിയെത്തും.
മുഖ്യമന്ത്രി യാത്രതിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന മന്ത്രിസഭാ യോഗം ഓണ്‍ലൈനായി ചേരും.
ചികിത്സക്കായി നാളെ പോകുന്ന കാര്യം ഇന്നലെ സി പി എം സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ ചികിത്സ വേണമന്ന് നേരത്തെ മയോ ക്ലിനിക് അധികൃതര്‍ അറിയിച്ചെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുള്ള തിരക്കുകള്‍ കാരണം വൈകുകയായിരുന്നു.
---- facebook comment plugin here -----