Connect with us

Kerala

ഫേസ്ബുക്ക് വഴിയല്ല നേരിട്ടുള്ള സംവാദത്തിനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്: വി ഡി സതീശന്‍

മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാന്‍ കഴിയുമെന്ന ബോധ്യത്തിലാണ് അദ്ദേഹത്തെ സംവാദത്തിന് ക്ഷണിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിയെ നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫേസ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്. വേറെ വിഷയത്തിലാണ് മറുപടി. മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാന്‍ കഴിയുമെന്ന ബോധ്യത്തിലാണ് അദ്ദേഹത്തെ സംവാദത്തിന് ക്ഷണിച്ചത്. പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ക്ക് യുക്തിഭദ്രതയുണ്ട്.നാലുവോട്ടിനുവേണ്ടി ആരുമായും കൂട്ടുകൂടാനും മടിയില്ലാത്തവരാണ് സി പി എമ്മെന്നും അദ്ദേഹം ആരോപിച്ചു

വിഴിഞ്ഞം തുറമുഖം, ഗെയില്‍ പൈപ്പ്ലൈന്‍, കൊച്ചി മെട്രോ തുടങ്ങിയ വികസനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. ശബരിമല സ്വര്‍ണക്കൊള്ള, ഡീല്‍ വിവാദം പോലുള്ള വിഷയങ്ങളിലും സംവാദത്തിന് ഒരുക്കമാണ്. നാലുവോട്ടിനുവേണ്ടി ആര്‍ എസ് എസുമായും ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐ യുമായും പി ഡി പിയുമായും കൂട്ടുകൂടുമെന്ന് തെളിയിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസന വിഷയങ്ങളില്‍ സംവാദത്തിന് വെല്ലിവിളിച്ച വി ഡി സതീശനോട് ഫേസ്ബുക്ക് വഴി സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു

 

---- facebook comment plugin here -----

Latest