Kozhikode
സി എം സെന്റര്‍ ഐഫര്‍ അക്കാദമി; ഇന്റര്‍വ്യൂ മെയ് 11ന്
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനം സ്‌കോളര്‍ഷിപ്പോടു കൂടിയ പഠനവും നല്‍കുന്നു.

കോഴിക്കോട് | സി എം സെന്റര്‍ ഐഫര്‍ അക്കാദമിയിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 11 ശനിയാഴ്ച രാവിലെ മടവൂര്‍ സെന്ററില്‍ നടക്കും .ഈ വര്‍ഷം എസ്എസ്എല്‍സി/സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലുള്ള ക്ലാസുകള്‍, വിവിധ എന്‍ട്രന്‍സ് എക്‌സാം എഴുതുന്നതിനുള്ള തീവ്ര പരിശീലനം, പ്രത്യേക സിലബസ് അനുസരിച്ചുള്ള മതപഠന ക്ലാസുകള്‍ തുടങ്ങിയവയാണ് സിഎം സെന്റര്‍ ഐഫര്‍ അക്കാദമി വിദ്യാര്‍ഥികള്‍ക്കായി മുന്നോട്ടു വെക്കുന്ന പ്രധാന ക്ലാസുകള്‍.
മെഡിക്കല്‍, എഞ്ചിനീയറിംഗ് , മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ നിരവധി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുത്ത സ്ഥാപനത്തില്‍ മതപണ്ഡിതന്മാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍, കൊമേഴ്‌സ് – മാനേജ്‌മെന്റ് വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് വിവിധ ക്ലാസുകള്‍ നടക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനം സ്‌കോളര്‍ഷിപ്പോടു കൂടിയ പഠനവും നല്‍കുന്നു.