Connect with us

Uae

സി എം സെന്റർ അബുദാബി നവ സാരഥികളെ തിരഞ്ഞെടുത്തു

അബുദാബിയിൽ നടന്ന സി എം വലിയുല്ലാഹി ആണ്ടു നേർച്ച സംഗമത്തിൽ മർകസ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു.

Published

|

Last Updated

അബുദാബി | 33 വർഷം പിന്നിടുന്ന മടവൂർ സി എം സെന്റർ അബുദാബി കമ്മറ്റിക്ക് പുതിയ സാരഥികൾ നിലവിൽ വന്നു. അബുദാബിയിൽ നടന്ന സി എം വലിയുല്ലാഹി ആണ്ടു നേർച്ച സംഗമത്തിൽ മർകസ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു.

ഇക്ബാൽ മുസ്‌ലിയാർ മടവൂർ (പ്രസിഡന്റ് ) ഹംസ അഹ്സനി വയനാട്, നാസർ മാസ്റ്റർ ബുസ്താനാ ബാദ്, അബ്ദുൽ റസാഖ്‌ ഹാജി ( വൈസ് പ്രസിഡന്റ് ) ഫഹദ് സഖാഫി ചെട്ടിപ്പടി (ജനറൽ സിക്രട്ടറി ), റഫീഖ് അണ്ടോണ, ഷാഫി നിലമ്പൂർ, ലത്തീഫ് കിനാശ്ശേരി ( ജോയിൻ സിക്രട്ടറി ), പി സി മുഹമ്മദ് ഹാജി ( ഫിനാൻസ് സിക്രട്ടറി ) എന്നിവരെയും 33 അംഗ എക്‌സികുട്ടിവിനെയും തിരഞ്ഞെടുത്തു.

മടവൂർ സി എം. സെന്ററിന്റ 35 ആം വാർഷിക വുമായി ബന്ധപ്പെട്ട് യു.എ ഇ യുടെ മുഴുവൻ എമിറേറ്റിലും ജി സി സി യിലെ മുഴുവൻ രാജ്യങ്ങളിലും പുതിയ കമ്മറ്റികൾ നിലവിൽ വരും. വ്യത്യസ്തങ്ങളായ പദ്ധതികൾ ഇതിനോടകം സി എം. സെന്റർ പ്രഖ്യാപിച്ചു നടപ്പിലാക്കി വരുന്നുണ്ട്. സി എം സെന്ററിനു കീഴിൽ യു എ യിലെ എല്ലാ എമിറേറ്റിലും സൗദി ഒമാൻ ഖത്തർ എന്നിവിടങ്ങളിലും സി എം. ആണ്ടു നേർച്ച വിപുലമായി നടത്തപ്പെടുന്നുണ്ട്.

Latest