Connect with us

dubai

കാലാവസ്ഥാ മാറ്റം: വിദ്യാര്‍ഥികളില്‍ അസുഖ ബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കാലാവസ്ഥയിലും പരിസ്ഥിതിയിലുമുള്ള മാറ്റം മൂലം കുട്ടികള്‍ക്ക് എളുപ്പം രോഗം പിടിപെടാം

Published

|

Last Updated

ദുബൈ | വേനലവധിക്ക് ശേഷം വിദ്യാലയങ്ങളില്‍ തിരിച്ചെത്തുന്ന കുട്ടികളില്‍ സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. കാലാവസ്ഥ മാറുന്ന സമയമായതാണ് രോഗങ്ങള്‍ക്ക് കാരണം. കാലാവസ്ഥയിലും പരിസ്ഥിതിയിലുമുള്ള മാറ്റം മൂലം കുട്ടികള്‍ക്ക് എളുപ്പം രോഗം പിടിപെടാം.

ചില കുടുംബങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്ത ശേഷമാണ് തിരിച്ചെത്തുന്നത്. കുട്ടികള്‍ക്ക് കാലാവസ്ഥയുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ സാധിക്കില്ല. വിവിധ കാലാവസ്ഥകളില്‍ അവര്‍ കൂടുതല്‍ രോഗബാധിതരാകുന്നു. രാജ്യത്തെ ചൂടില്‍ നിന്ന് തണുത്ത കാലാസ്ഥയിലേക്ക് പെട്ടെന്ന് മാറുമ്പോള്‍, കൂടുതല്‍ മിതശീതോഷ്ണ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്ത കുട്ടികളെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഇത് അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

വിദേശ യാത്രകളില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷമുള്ള സാധാരണ ആരോഗ്യപ്രശ്നങ്ങള്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍, ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍, ചൊറിച്ചില്‍, ജലദോഷം, ക്ഷീണം എന്നിവയാണ്. സാധാരണ രോഗങ്ങളില്‍ ജലദോഷം, അക്യൂട്ട് ഫറിഞ്ചൈറ്റിസ്, ചുമ എന്നിവ ഉള്‍പ്പെടുന്നു. ഇത് ഇടക്കിടെ അക്യൂട്ട് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ വരെ ആയി മാറാം. അനാരോഗ്യകരമോ വേവിക്കാത്തതോ ആയ ഭക്ഷണം കഴിക്കുന്നത് അസുഖ ബാധ വര്‍ധിക്കാന്‍ ഇടയാക്കും. അക്യൂട്ട് ഗ്യാസ്ട്രോഎന്റൈറ്റിസ് പോലുള്ള ദഹന നാളത്തിന്റെ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

 

---- facebook comment plugin here -----

Latest