uyare program
'സിവില്‍ സ്ഫിയര്‍': ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
ഹില്‍സിനായി ഐ എ എസ് അക്കാദമിയും വേധിക് ഐ എ എസ് അക്കാദമിയും സംയുക്തമായാണു പരിപാടി ഒരുക്കുന്നത്.
തിരുവമ്പാടി | ലിന്റോ ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തില്‍ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന സവിശേഷ വിദ്യാഭ്യാസ പദ്ധതി ‘ഉയരേ’ യുടെ ഭാഗമായി ‘സിവില്‍ സ്ഫിയര്‍’ ഓറിയ ന്റേഷന് പ്രോഗ്രാംസംഘടിപ്പിക്കുന്നു. ഹില്‍സിനായി ഐ എ എസ് അക്കാദമിയും വേധിക് ഐ എ എസ് അക്കാദമിയും സംയുക്തമായാണു പരിപാടി ഒരുക്കുന്നത്.
നാളെ തിങ്കളാഴ്ച രണ്ട് മണിക്ക് മുക്കത്തു നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിക്കും. ലിന്റോ ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കും. മര്‍കസ് നോളജ് സിറ്റി സി ഇ ഒ അബ്ദുസ്സലാം മുഹമ്മദ്, വേദിക്ക് ഐ എ എസ് അക്കാദമി സി ഇ ഒ ജെയിംസ് മറ്റം അതിഥികളായെത്തും. വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.