Connect with us

Kozhikode

സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദര്‍ശിച്ചു

2007-ല്‍ സ്ഥാപിതമായ മര്‍കസ് ഗാര്‍ഡന്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിശീനവും മര്‍കസ് സാരഥികളുടെ പിന്തുണയും പഠനജീവിതത്തില്‍ കരുത്തുപകര്‍ന്നിട്ടുണ്ടെന്ന്‌ അബ്ദുല്‍ ഫസല്‍ പറഞ്ഞു.

Published

|

Last Updated

കാരന്തൂര്‍|മര്‍കസ് പൂര്‍വ വിദ്യാര്‍ഥിയും സിവില്‍ സര്‍വീസ് റാങ്ക് ജേതാവുമായ അബ്ദുല്‍ ഫസല്‍ കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. 507-ാം റാങ്ക് നേടിയ ഫസല്‍ മര്‍കസ് സെന്റര്‍ ഓഫ് എക്‌സലന്‍സായ ജാമിഅ മദീനത്തുന്നൂറിലാണ് ഹയര്‍സെക്കണ്ടറി, ബിരുദ പഠനം നടത്തിയത്. അബ്ദുല്‍ ഫസലിന്റെ നേട്ടത്തില്‍ സന്തോഷമറിയിച്ച കാന്തപുരം പരിശീലനകാലത്തും തുടര്‍ന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ഭാവിയില്‍ കൂടുതല്‍ ഉന്നത നേട്ടങ്ങള്‍ കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിച്ചു.

2007-ല്‍ സ്ഥാപിതമായ മര്‍കസ് ഗാര്‍ഡന്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിശീനവും മര്‍കസ് സാരഥികളുടെ പിന്തുണയും പഠനജീവിതത്തില്‍ കരുത്തുപകര്‍ന്നിട്ടുണ്ടെന്ന്‌ അബ്ദുല്‍ ഫസല്‍ പറഞ്ഞു. ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഫസല്‍ നിലവില്‍ തിരുവനന്തപുരം ഐലേണ്‍ ഐ എ എസ് അക്കാദമിയില്‍ അധ്യാപകനാണ്. പരപ്പനങ്ങാടി പുത്തന്‍വീട്ടില്‍ മുഹമ്മദ് ബാവ-അസ്മാബി ദമ്പതികളുടെ മകനാണ്.

 

 

 

---- facebook comment plugin here -----

Latest