Connect with us

Kerala

വര്‍ക്കലയില്‍ സി ഐ ടി യു നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

മുഖത്ത് ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹം ചികിത്സയിലാണ്.

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കല ചെമ്മരുതിയില്‍ സി ഐ ടി യു നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. മുട്ടപ്പലത്ത് സുല്‍ഫിക്കറിനാണ് പരുക്കേറ്റത്. മുഖത്ത് ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹം ചികിത്സയിലാണ്. 25 തുന്നലുണ്ട്.

പ്രദേശത്ത് സ്വൈര്യവിഹാരം നടത്തിയിരുന്ന ലഹരിസംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മൂന്നംഗ സംഘം സുല്‍ഫിക്കറിനെ വെട്ടിയത്. അക്രമിസംഘം ഒളിവിലാണ്.

Latest