Connect with us

International

അമേരിക്കന്‍ വ്യോമ മേഖലയില്‍ ചൈനീസ് ചാര ബലൂണ്‍; വെടിവച്ചിട്ടു

ബലൂണ്‍ അവശിഷ്ടങ്ങള്‍ പരിശോധനക്ക് അയക്കുമെന്ന് യു എസ് അധികൃതര്‍.

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ വ്യോമ മേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ടു. സൗത്ത് കരോലിന തീരത്ത് വച്ചാണ് ബലൂണ്‍ വെടിവച്ചിട്ടത്. ബലൂണ്‍ അത്‌ലാന്റിക് സമുദ്രത്തില്‍ പതിച്ചു.

പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെയായിരുന്നു നടപടി. മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ട ശേഷമായിരുന്നു സൈനിക നടപടി സ്വീകരിച്ചത്.

ബലൂണ്‍ അവശിഷ്ടങ്ങള്‍ പരിശോധനക്ക് അയക്കുമെന്ന് യു എസ് അധികൃതര്‍ അറിയിച്ചു. ബലൂണ്‍ വെടിവച്ചു വീഴ്ത്തിയ സൈനികരെ ജോ ബൈഡന്‍ അഭിനന്ദിച്ചു.