Connect with us

Xi Jinping

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ബുധനാഴ്ച സഊദിയിലെത്തും

സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷി ജിൻപിംഗ് സഊദിയിലെത്തുന്നത്.

Published

|

Last Updated

റിയാദ് | രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ബുധനാഴ്ച സഊദി അറേബ്യയിലെത്തുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷി ജിൻപിംഗ് സഊദിയിലെത്തുന്നത്. സമ്പദ്‌ വ്യവസ്ഥയിലും വികസനത്തിലും സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഊർജ- നിക്ഷേപ മേഖലയിൽ പുതിയ കരാറുകളിൽ  ഇരു രാജ്യങ്ങളും ഒപ്പ് വെക്കും

സന്ദർശനത്തോടനുബന്ധിച്ച്  സഊദി- ചൈനീസ്, ചൈന- അറബ്, ചൈന-ഗൾഫ് സഹകരണ കൗൺസിൽ തുടങ്ങിയ വിവിധ ഉച്ചകോടികളിൽ പ്രസിഡന്റ് സംബന്ധിക്കും. 14 അറബ് രാഷ്ട്രത്തലവന്മാരാണ് ചൈന- അറബ് ഉച്ചകോടിയിൽ പങ്കെടുക്കുക.

---- facebook comment plugin here -----

Latest