Connect with us

pinarayi

സഞ്ജു സാംസണിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

രണ്ട് സിക്സും ആറ് ബൗണ്ടറിയും ഉള്‍പെടെ 110 പന്തുകളുല്‍ നിന്നാണ് താരം സെഞ്ചറി പൂര്‍ത്തീകരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ സഞ്ജു സാംസണിനു അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഞ്ജുവിന്റെ നേട്ടം കേരളത്തിനാകെ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനുവേണ്ടി മിന്നും പ്രകടനം കാഴ്ച്ച വെച്ച സഞ്ജുവിന് കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കെട്ടെയെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ രണ്ട് സിക്സും ആറ് ബൗണ്ടറിയും ഉള്‍പെട്ട ഇന്നിംഗ്സില്‍ 110 പന്തുകളുല്‍ നിന്നാണ് താരം സെഞ്ചറി പൂര്‍ത്തീകരിച്ചത്.

 

 

---- facebook comment plugin here -----

Latest