Connect with us

Kerala

മുഖ്യമന്ത്രി തര്‍ക്കം; ഹൈബി ഈഡന്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയുന്നു

സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞ് സൈബര്‍ പോരിന്റെ ഭാഗമായതോടെയാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി കെ പി സി സി പ്രസിഡന്റിന് കത്തു നല്‍കിയത്

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സൈബര്‍ പോര് കടുക്കുന്നതിനിടെ ഹൈബി ഈഡന്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയുന്നു. ഡിജിറ്റല്‍ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞ് സൈബര്‍ പോരിന്റെ ഭാഗമായതോടെയാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന്‍ കെ പി സി സി പ്രസിഡന്റിന് കത്തു നല്‍കിയത്.

സ്ഥാനമൊഴിയലും നിലവിലെ വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. ഹൈബിയുടെ കത്തില്‍ കെ പി സി സി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

പഞ്ചായത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹൈബി ഈഡന് ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഡിജിറ്റല്‍ മീഡിയ സെലിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതായും സൂചനകളുണ്ട്.

 

Latest