Kerala
ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത; കാര്‍മേഘം കണ്ടുതുടങ്ങിയാല്‍ മുന്‍കരുതല്‍ സ്വീകരിക്കണം
കേരള തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം | സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ജൂണ്‍ 15വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടിമിന്നല്‍ അപകടകാരികള്‍ ആയിരിക്കുമെന്നും കാര്‍മേഘം കണ്ടുതുടങ്ങിയാല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.