Eduline
CBSE 10,12; പരീക്ഷാ മാർക്ക് സ്കീം പുറത്തിറക്കി
026 ലെ സി ബി എസ് ഇ ബോർഡ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റിൽ വിവരം ലഭ്യമാകും. 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17 മുതലാണ് ആരംഭിക്കുന്നത്.
ന്യൂഡൽഹി | സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ) 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളുടെ മാർക്ക് സ്കീം പ്രസിദ്ധീകരിച്ചു. 2026 ലെ സി ബി എസ് ഇ ബോർഡ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റിൽ വിവരം ലഭ്യമാകും. 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17 മുതലാണ് ആരംഭിക്കുന്നത്.
12ാം ക്ലാസ്സ് മാർക്ക് സ്‌കീം
ഇംഗ്ലീഷ് ഇലക്റ്റീവ്, ഹിന്ദി ഇലക്റ്റീവ്, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ബയോടെക്‌നോളജി തുടങ്ങിയ പ്രധാന വിഷയങ്ങളുടെ തിയറി പരീക്ഷക്ക് മൂന്ന് മണിക്കൂറാണ് സമയം.
ഇംഗ്ലീഷ് ഇലക്റ്റീവ്, ഹിന്ദി ഇലക്റ്റീവ്, സംസ്‌കൃതം ഇലക്റ്റീവ്, ഉറുദു ഇലക്റ്റീവ്, മാത്തമാറ്റിക്‌സ് തുടങ്ങിയ ഭാഷാ വിഷയങ്ങളുടെ തിയറി പേപ്പറിന് 80 ഉം ഇന്റേണൽ അസ്സസ്മെന്റിന് 20 മാർക്കും നൽകും. സാമ്പത്തിക ശാസ്ത്രം, സാമൂഹികശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ എന്നീ വിഷയങ്ങളുടെ തിയറി പേപ്പർ 80 മാർക്കിനും പ്രൊജക്ട് വർക്ക് 20 മാർക്കിനുമായിരിക്കും.
സൈക്കോളജിയുടെ തിയറി പേപ്പറിന് 70 മാർക്കും പ്രാക്ടിക്കലിന് 30 മാർക്കും ഉണ്ടായിരിക്കും.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി പരീക്ഷക്ക് 70 ഉം തിയറിക്ക് 30 ഉം പ്രാക്ടിക്കലിന് 30ഉം മാർക്കും ഉണ്ടായിരിക്കും. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങൾക്ക് തിയറിക്ക് 80 ഉം പ്രൊജക്ടിന് 20 ഉം മാർക്കുമായിരിക്കും. എല്ലാ വിഷയങ്ങൾക്കുമുള്ള 12ാം ക്ലാസ്സ് മാർക്കിംഗ് സ്‌കീമിന്റെ പൂർണ പട്ടിക സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
പത്താം ക്ലാസ്സ് മാർക്ക് സ്‌കീം
ഗണിതശാസ്ത്രം സ്റ്റാൻഡേർഡ്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളുടെ തിയറി പേപ്പറിന് 80 ഉം ഇന്റേണൽ അസ്സസ്മെന്റിന് 20 മാർക്കും നൽകും.





