Connect with us

chandanathop iti

ചന്ദനത്തോപ്പ് ഐ ടി ഐയിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബി ജെ പി സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടായത്

Published

|

Last Updated

കൊല്ലം | ചന്ദനത്തോപ്പ് ഐ ടി ഐയിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്ത കര്‍ക്കെതിരെ കേസ്. എബി വി പിയുടേയും എന്‍ ഡി എ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസ്. ഐ ടി ഐയില്‍ വോട്ടുതേടി എത്തിയ ബി ജെ പി സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടായത്.

ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തത്. എസ് എഫ് ഐ -എ ബി വി പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പോലീസ് സ്ഥലത്തെത്തിയാണ് നിയന്ത്രിച്ചത്.

 

 

Latest