Connect with us

National

ഏഴ് രൂപക്ക് ലോഗോയുള്ള കാരി ബാഗ് വിറ്റു; പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ

രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പരാതിക്കാരന് അനുകൂലമായി വിധി വന്നത്.

Published

|

Last Updated

ഹൈദരാബാദ്| ലോഗോയുള്ള കാരി ബാഗ് ഉപയോക്താവിന് വിറ്റതിന് പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ. ഹൈദരാബാദ് ജില്ല ഉപഭോക്തൃ ഫോറത്തിന്റെതാണ് നടപടി. പിഴ തുക ഉപഭോക്താവിന് പിസ ഔട്ട്‌ലെറ്റുകാര്‍ കൈമാറണം എന്നാണ് വിധി. കെ മുരളികുമാര്‍ എന്നയാളാണ് പിസ ഔട്ട്‌ലെറ്റിനെതിരെ കേസ് കൊടുത്തിരുന്നത്.

2019 സെപ്തംബര്‍ 16നാണ് പരാതിക്ക് ആസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയില്‍ നിന്നും പിസയ്ക്ക് പുറമേ കാരിബാഗിനായി 7.62 രൂപ അധികമായി പിസ വില്‍പനക്കാര്‍ വാങ്ങി. ഇത് ചോദ്യം ചെയ്തപ്പോള്‍ പിസ ഔട്ട്‌ലെറ്റുകാര്‍ മോശമായി പെരുമാറിയെന്നുമാണ് വിദ്യാര്‍ത്ഥിയായ മുരളികുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അതേസമയം, ആരോപണം പിസ ഔട്ട്‌ലെറ്റുകാര്‍ നിഷേധിച്ചിരുന്നു. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പരാതിക്കാരന് അനുകൂലമായി വിധി വന്നത്.

 

Latest