Connect with us

Kannur

കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

തലശ്ശേരി സ്വദേശികളാണ് മരിച്ചത്. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം.

Published

|

Last Updated

കണ്ണൂര്‍ ചെറുകുന്നില്‍ കാര്‍ ഗ്യാസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.

പഴയങ്ങാടി | കണ്ണൂര്‍ ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിന്‍ഡര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരു കുട്ടിയും ഒരു സത്രീയും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. മരണപ്പെട്ടവരില്‍ കാലിച്ചാനടുക്കം സ്വദേശി കെ എന്‍ പത്മകുമാര്‍ (69), സി സുധാകരന്‍ (52) എന്നിവരെ തിരിച്ചറിഞ്ഞു.

ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

കോഴിക്കോട് കൃപാലയത്തില്‍ കുട്ടിയെ കണ്ട് മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍. സംഭവസ്ഥലത്ത് തന്നെ എല്ലാവരും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ അകപ്പെട്ട് പോയവരെ അര മണിക്കൂറിന് ശേഷമാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്തത്. തലശ്ശേരി രജിസ്‌ട്രേഷനുള്ള കെ എല്‍ 58 ഡി 6753 സ്വിഫ്റ്റ് കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.