Connect with us

Kerala

യാത്രക്കിടെ കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടി അപകടം: നാല് പേര്‍ക്ക് പരുക്ക്

പെരിങ്ങമല റേഷന്‍ കടയ്ക്ക് സമീപത്തെ വളവില്‍വെച്ച് കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടുകയും തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീടിനു മുകളിലേക്ക് മറിയുകയുമായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട പെരിങ്ങമലയില്‍ കാറിന്റെ ടയര്‍ പൊട്ടി വാഹനം നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കുണ്ട്.
പെരിങ്ങമല സ്വദേശികളായ അല്‍ അമീന്‍ (20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

അപ്പുവിന്റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായാണ് നാലുപേരും കാറില്‍ യാത്ര തിരിച്ചത്. തുടര്‍ന്ന് പെരിങ്ങമല റേഷന്‍ കടയ്ക്ക് സമീപത്തെ വളവില്‍വെച്ച് കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടി.ഇതേതുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീടിനു മുകളിലേക്ക് മറിയുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യാത്രക്കാരെ രക്ഷിച്ചത്. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Latest