Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്; അൻവർ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേ; എൽഡിഎഫ് പൂർണ്ണ സജ്ജമെന്ന് എം സ്വരാജ്

ഇടത് സ്ഥാനാര്‍ത്ഥി ആരാണെന്നത് സസ്‌പെന്‍സ്

Published

|

Last Updated

മലപ്പുറം| പി വി അന്‍വര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടെയെന്ന് എം സ്വരാജ്. പിവി അന്‍വര്‍ തിരഞ്ഞെടുപ്പില്‍ ഒരു ഫാക്ടര്‍ ആകുമെന്ന് നിലമ്പൂരില്‍ ആരും അഭിപ്രായപ്പെടുന്നില്ല. പിവി അന്‍വറിന്റെ മുന്നണിപ്രവേശനം പ്രതിസന്ധിയൊന്നും തങ്ങള്‍ നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരില്‍ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ആളാണ് എം സ്വരാജ്.

എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഇടതുപക്ഷം പ്രവര്‍ത്തന സജ്ജമാണ്.എപ്പോഴാണോ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് അപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.നിലമ്പൂര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ഇടതുപക്ഷം ജയിച്ചിട്ടുള്ള മണ്ഡലമാണ്.എല്ലാവര്‍ക്കും സ്വീകാര്യനായ, വിജയം ഉറപ്പാക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിലമ്പൂരില്‍ മുന്നണി തീരുമാനിക്കും.ഇടത് സ്ഥാനാര്‍ത്ഥി ആരാണെന്നത് സസ്‌പെന്‍സ് ആയി നില്‍ക്കട്ടെയെന്നും എം സ്വരാജ് പറഞ്ഞു.

അതേസമയം പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തൃണമൂല്‍ വഴി യുഡിഎഫിലേക്കുള്ള പ്രവേശനം അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Latest