Connect with us

National

ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന

തിരിച്ചടിക്കാന്‍ കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ രംഗത്തുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. തിരിച്ചടിക്കാന്‍ കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ രംഗത്തുണ്ട്. ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കുമെന്ന് പാകിസ്ഥാന് നാവിക സേന മുന്നറിയിപ്പ് നല്‍കി. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നാളെ വരെ അറബിക്കടലിലെ സൈനിക അഭ്യാസം തുടരും. ഇന്നത്തെ വ്യോമസേന അഭ്യാസത്തില്‍ റഫാലടക്കമുള്ള വിമാനങ്ങള്‍ ഉപയോഗിക്കും. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും കൂടുതല്‍ പടക്കോപ്പുകള്‍ എത്തിച്ച് കരസേനയും ഒരുങ്ങുകയാണ്.

ഇന്ത്യ കടന്നു കയറിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക് പ്രസിഡന്റും പ്രധാനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അമേരിക്ക അറിയിച്ചിട്ടുണ്ട്.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ തുടരുകയാണ്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

 

 

Latest