Health
ചർമ്മത്തിനും മുഖത്തിനും റെറ്റിനോൾ: എന്തൊക്കെയാണ് ഗുണങ്ങൾ?
റെറ്റിനോൾ അടങ്ങിയ ധാരാളം സൗന്ദര്യ വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നിരുന്നാലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

പരസ്യങ്ങളിലും ചർമ്മസംരക്ഷണവുമായി ബന്ധപ്പെട്ട എഴുത്തുകളിലും ഒരുപാട് കാണപ്പെടുന്ന പേരാണ് റെറ്റിനോൾ എന്നത്. നമ്മുടെ ചർമ്മത്തിനു മുഖത്തിനും റെറ്റിനോൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മുഖക്കുരു തടയുന്നു
റെറ്റിനോൾ നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ തുറക്കുകയും മൃതചർമ്മം അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. അതുകൊണ്ടുതന്നെ മുഖക്കുരു വരാനുള്ള സാധ്യത കുറവാണ്.
മുഖത്തെ സുഷിരങ്ങൾ മാറ്റുന്നു
റെറ്റിനോൾ അഴുക്കും അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും സെബത്തിന്റെ ഉൽപാദനം നിയന്ത്രിക്കുകയും തന്മമൂലം മുഖത്തെ സുഷിരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
പുതിയ ചർമ്മ കോശത്തെ പ്രോത്സാഹിപ്പിക്കുന്നു
റെറ്റിനോൾ പുതിയ ചർമ്മകോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു.
കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു
റെറ്റിനോൾ ചർമ്മത്തിൽ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും നേർത്ത വരകളും ചുളിവുകളും മൃദുവാക്കാൻ സഹായിക്കുകയും ചെയ്യും.
യുവത്വത്തോടെ നിലനിർത്തുന്നു
റെറ്റിനോളിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകൾ നിർവീര്യമാക്കുന്നു. നിങ്ങളുടെ ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തുന്നു.
റെറ്റിനോൾ അടങ്ങിയ ധാരാളം സൗന്ദര്യ വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നിരുന്നാലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.