Kerala
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം; സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്പത് മുതല്‍ അനശ്ചിതകാല സമരത്തിലേക്ക്
മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം
തിരുവനന്തപുരം | വവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തി വെക്കും. ഇത് സംബന്ധിച്ച് ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. ഇന്ധന വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം.വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.
കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും മന്ത്രിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. അതേ സമയം, ബസ് ഉടമകളുടെ ആവശ്യം ന്യായമാണെങ്കിലും നിലവിലെ പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധന എത്രത്തോളം നടപ്പാക്കാനാകുമെന്ന് അറിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു.


