Connect with us

National

പഞ്ചാബില്‍ ബിഎസ്എഫ് 200 കോടിയുടെ ഹെറോയിന്‍ പിടികൂടി

ഫിറോസ്പുര്‍ സെക്ടറില്‍ ഞായറാഴ്ചയാണ് സംഭവം

Published

|

Last Updated

ഫിറോസ്പുര്‍  | പഞ്ചാബില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വ്യത്യസ്ത ഇടങ്ങളില്‍നിന്നായി 40 കിലോ ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര വിപണയില്‍ ഇതിന് 200 കോടി രൂപ വിലമതിക്കും. ഫിറോസ്പുര്‍ സെക്ടറില്‍ ഞായറാഴ്ചയാണ് സംഭവം. രണ്ടു സംഭവങ്ങളിലായാണ് ഇത്രയധികം മയക്കുമരുന്ന് കണ്ടെത്തിയത്. ആദ്യ സംഭവത്തില്‍, 101 ബറ്റാലിയനിലെ സൈനികര്‍ അതിര്‍ത്തി ഔട്ട്പോസ്റ്റായ മിയാന്‍ വാലി ഉത്തറിന് സമീപം 22 പാക്കറ്റുകളിലായി ഒളിപ്പിച്ച 34 കിലോ ഹെറോയിനാണ് കണ്ടെടുത്തത്.

അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 170 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്. രണ്ടാമത്തെ സംഭവത്തില്‍, 116 ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി ഔട്ട്പോസ്റ്റായ മുഹമ്മദി വാലയ്ക്ക് സമീപം 30 കോടി രൂപ വിലമതിക്കുന്ന ആറ് കിലോഗ്രാം ഭാരമുള്ള ആറ് പാക്കറ്റ് ഹെറോയിനാണ് പിടിച്ചെടുത്തത്.

ശനിയാഴ്ച, 136 ബറ്റാലിയനിലെ സൈന്യം, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ബാരെക്കെക്ക് സമീപം 10.852 കിലോഗ്രാം ഭാരമുള്ള 11 പാക്കറ്റ് ഹെറോയിന്‍ കണ്ടെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest