Connect with us

Sexual Abuse

ഇടുക്കിയില്‍ അന്ധ വിദ്യാര്‍ഥിക്ക് പീഡനം; സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍

സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചു.

Published

|

Last Updated

തൊടുപുഴ | ഇടുക്കി കുടയത്തൂരില്‍ അന്ധ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍. തൊടുപുഴക്കടുത്ത് പ്രവര്‍ത്തിക്കുന്ന അന്ധ വിദ്യാലയത്തിലെ ജീവനക്കാരന്‍ രാജേഷ് ആണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. അതേസമയം, സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചു.

പരാതി പിന്‍വലിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പണം വാഗ്ദാനം ചെയ്തു. പരാതി പിന്‍വലിക്കാന്‍ രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. 2016 മുതല്‍ 2020 വരെയാണ് പെണ്‍കുട്ടി ഈ സ്ഥാപനത്തില്‍ പഠിച്ചത്. ഇക്കാലയളവിലാണ് രാജേഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടി ഇക്കാര്യം സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ജനുവരി 26ന് മാനേജറുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുകയും പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ഥാപനത്തിന്റെ സത്‌പേരിനെ ബാധിക്കുമെന്നതിനാലാണ് മാനേജ്‌മെന്റ് ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍, അന്ധ സംഘടനയായ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഡി ജി പിക്ക് പരാതി നല്‍കുകയായിരുന്നു.

Latest