Connect with us

National

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു

സ്‌ഫോടനം പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നാണ് പ്രഥാമിക തെളിവുകള്‍ നല്‍കുന്ന സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു. ചാന്ദ്‌നിചൗക് പോലീസാണ് കേസെടുത്തത്. സ്‌ഫോടനം പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നാണ് പ്രഥാമിക തെളിവുകള്‍ നല്‍കുന്ന സൂചന.

ഇന്നലെ വൈകീട്ട് തിരക്കു പിടിച്ച ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് നി​ഗമനം. എട്ട് പേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. അതേസമയം 13 പേർ മരിച്ചതായി അനൗദ്യോ​ഗിക കണക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ 30ലേറെ പേർ പരുക്കേറ്റ് ചികിത്സയിലാണ്. ചിലരുടെ നില ​ഗുരുതരമായി തുടരുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ​ഗ്രൗണ്ടിൽ നിന്നു കാറുമായി പുറത്തേക്കിറങ്ങുന്ന ​ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

 

Latest