Connect with us

blasphemy

ബി ജെ പി വക്താക്കളുടെ പ്രവാചകനിന്ദ: മതേതര മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളി- കാന്തപുരം

സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകൾ ശക്തമായി തടയുകയും വേണം.

Published

|

Last Updated

കോഴിക്കോട് | ബി ജെ പിയുടെ ചില വക്താക്കൾ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ മതനിന്ദാ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആക്ഷേപകരമായ പ്രസ്താവന നടത്തിയവർക്കെതിരെ പാർട്ടി നടപടിക്ക് പുറമെ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകൾ ശക്തമായി തടയുകയും വേണം. അപ്പോൾ മാത്രമാണ് സാമുദായിക ധ്രുവീകരണവും മാനുഷിക മൂല്യങ്ങളുടെ നിരാകരണവും  സൃഷ്ടിക്കുന്ന ഹീനമായ ശ്രമങ്ങളെ തടയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ആക്ഷേപകരമായ രചനകളും പ്രസ്താവനകളും പ്രകടനങ്ങളും രാജ്യത്തെയും അതിന്റെ കെട്ടുറപ്പിനെയും സഹവർത്തിത്വത്തെയും നമ്മുടെ മഹത്തായ നേതാക്കൾ ഈ രാജ്യത്തിന് അടിത്തറയിട്ടതും പൗരന്മാരെന്ന നിലയിൽ പതിറ്റാണ്ടുകളായി നാം മുറുകെപ്പിടിച്ചതുമായ മതേതര മൂല്യങ്ങളെയും  നശിപ്പിക്കുന്നു. സാമുദായികമായി ബോധപൂർവം പ്രകോപനമുണ്ടാക്കുന്ന വ്യക്തികളെ നിലക്കുനിർത്താനും  ഭാവിയിൽ അത്തരം പ്രവണതകൾ  തടയാനും ജാതി മത ഭേദമന്യേ ജനങ്ങൾ  മുന്നോട്ട് വരണമെന്നും കാന്തപുരം പറഞ്ഞു.

Latest