Connect with us

Ongoing News

പക്ഷിപ്പനി; തുകലശേരിയിലും കല്ലുങ്കലിലും വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്ന നടപടി ആരംഭിച്ചു

കല്ലുങ്കലില്‍ 150 ഓളം പക്ഷികളെയും തുകലശേരിയില്‍ 50 ഓളം പക്ഷികളെയും ആണ് കൊന്നൊടുക്കുന്നത്.

Published

|

Last Updated

തിരുവല്ല |  പക്ഷിപ്പനി സ്ഥിരീകരിച്ച നഗരസഭ 24ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തുകലശേരിയിലും നെടുമ്പ്രം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ കല്ലുങ്കല്‍ ഭാഗത്തും വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്ന നടപടി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ മുതലാണ് പക്ഷികളെ കൊന്നൊടുക്കി തുടങ്ങിയത്.

കല്ലുങ്കലില്‍ 150 ഓളം പക്ഷികളെയും തുകലശേരിയില്‍ 50 ഓളം പക്ഷികളെയും ആണ് കൊന്നൊടുക്കുന്നത്. കഴിഞ്ഞ മാസം ഇരുപതിന് നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് സംസ്ഥാനത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് 800 ഓളം പക്ഷികളെ അന്ന് കൊന്നൊടുക്കിയിരുന്നു.

 

---- facebook comment plugin here -----

Latest