Connect with us

binoy viswam

കോണ്‍ഗ്രസ് അനുകൂല പരമാര്‍ശത്തില്‍ വിശദീകരണവുമായി ബിനോയ് വിശ്വം; 'നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് നല്ലത്'

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ഗാന്ധിയെ കാണാനില്ല. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം വിമര്‍ശിച്ചു

Published

|

Last Updated

കൊച്ചി | നെഹ്‌റുവിന്റെ പല ആശയങ്ങളും കോണ്‍ഗ്രസ് മറക്കുകയാണെന്ന് ബിനോയ് വിശ്വം എം പി. നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുകമ്പനികളില്‍ സ്വകാര്യപങ്കാളിത്തം എന്ന രീതി കോണ്‍ഗ്രസ് തുടങ്ങിവെച്ചതാണ്. ബി ജെ പിയും അത് തുടരുന്നവെന്നേയുള്ളൂ. ഇതാണ് പ്രസംഗങ്ങളില്‍ മുമ്പ് താന്‍ പരാമര്‍ശിച്ചത്. അത് മാധ്യമങ്ങള്‍ തെറ്റായി നല്‍കി. രാജ്യത്ത് കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകും. രാജ്യത്തിന്റെ മതേതര സ്വഭാവം അതുവഴി നശിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സി പി ഐ ഇപ്പോഴും വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാജ്യത്ത് ഉദാരവല്‍ക്കരണം നടപ്പിലാക്കിയതെന്നാണ്. ഉദാരവല്‍ക്കരണം നടപ്പിലാക്കിയതാണ് ഇപ്പോഴുള്ള മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. അതിന് കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദി. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ഗാന്ധിയെ കാണാനില്ല. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Latest