Connect with us

Kerala

നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മാലൂര്‍ കൊല്ലാറക്കുഴിയില്‍ സുനില്‍കുമാര്‍ (37) ആണ് മരിച്ചത്.

Published

|

Last Updated

അടൂര്‍ | കടമ്പനാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പത്തനാപുരം മാലൂര്‍ കൊല്ലാറക്കുഴിയില്‍ സുനില്‍കുമാര്‍ (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരുക്ക്.

കടമ്പനാട്-ഏഴംകുളം മിനി ഹൈവേയില്‍ കടമ്പനാട് വേമ്പനാട്ടഴികത്ത് മുക്കില്‍ ഇന്നലെ രാത്രി 7.50 ഓടെയായിരുന്നു അപകടം. പോരുവഴി മലനട അമ്പലത്തിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയവരാണ് അപകടത്തിപ്പെട്ടത്. കാറിനുള്ളില്‍ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടം നടന്നതിന് പിന്നാലെ സ്ത്രീകളില്‍ ഒരാള്‍ സ്ഥലം വിട്ടു. ഇവരെ പിന്നീട് പോലീസ് കണ്ടെത്തി.

Latest