Connect with us

Kerala

സി പി ഐയില്‍ പുരുഷാധിപത്യമെന്ന ബിജിമോളുടെ പരാമര്‍ശം; പരിശോധിക്കുമെന്ന് കെ കെ ശിവരാമന്‍

ഉചിതമായ ആലോചനകളില്ലാതെയാണ് ബിജിമോളുടെ ആരോപണം. ബിജിമോള്‍ക്ക് എല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. വനിതയായത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറി ആകാന്‍ കഴിയില്ല.

Published

|

Last Updated

ഇടുക്കി | സി പി ഐയില്‍ പുരുഷാധിപത്യമാണെന്ന മുന്‍ എം എല്‍ എ. ഇ എസ് ബിജിമോളുടെ വിമര്‍ശനം പരിശോധിക്കുമെന്ന് പാര്‍ട്ടി മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. എന്നാല്‍, ഉചിതമായ ആലോചനകളില്ലാതെയാണ് ബിജിമോളുടെ ആരോപണമെന്നും ശിവരാമന്‍ പറഞ്ഞു. ബിജിമോള്‍ക്ക് എല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. വനിതയായത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറി ആകാന്‍ കഴിയില്ല.

1995ല്‍ ബിജിമോളെ ബ്ലോക്ക് പഞ്ചായത്തിലേക്കും 2005ല്‍ ജില്ലാ പഞ്ചായത്തിലേക്കും മത്സരിപ്പിച്ചത് പാര്‍ട്ടിയാണ്. 2006 മുതല്‍ 2020 വരെ അവരെ എം എല്‍ എ സ്ഥാനത്തേക്ക് മത്സരിപ്പിച്ചതും പാര്‍ട്ടി തന്നെ. ആ പാര്‍ട്ടിയെ കുറിച്ചാണ് വിമര്‍ശനമുന്നയിക്കുന്നത്. വിമര്‍ശനം പരിശോധിച്ച ശേഷം ആവശ്യമായ തീരുമാനമെടുക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest