Connect with us

Kerala

ഭാരതാംബ വിവാദം: രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി എസ് എഫ് ഐ; സംഘര്‍ഷം

ആര്‍ എസ് എസിന്റെ തറവാട് സ്വത്തല്ല കേരളമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്

Published

|

Last Updated

തിരുവനന്തപുരം | രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ് എഫ് ഐയുടെ രാജ്ഭവന്‍ മാര്‍ച്ച്. ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും പിടിച്ചാണ് പ്രതിഷേധക്കാര്‍ രാജ്ഭവനിലേക്കെത്തിയത്. പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആര്‍ എസ് എസിന്റെ തറവാട് സ്വത്തല്ല കേരളമെന്നും അതിന്റെ പേരില്‍ പണിതതല്ല രാജ്ഭവനെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗവര്‍ണറോട് സമരസപ്പെട്ട് സര്‍വകലാശാലകളില്‍ ഇരിക്കുന്ന കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പ്രതിനിധികള്‍ക്ക് ഉളുപ്പുണ്ടോയെന്നും സഞ്ജീവ് ചോദിച്ചു.

ഇന്നലെ രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ കാവിക്കൊടി കൈയിലേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. പിന്നാലെ ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി രാജ്ഭവന്‍ പ്രസ്താവന ഇറക്കി. ഇതോടെയാണ് ഭാരതാംബ വിവാദം വീണ്ടും ചൂടുപിടിച്ചത്.

Latest