Connect with us

Kerala

ബി ബി സി ഡോക്യുമെന്ററി; പ്രദര്‍ശനം ഇന്നും തുടരും

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുക.

Published

|

Last Updated

തിരുവനന്തപുരം | നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ പരാമര്‍ശിക്കുന്ന ബി ബി സി ഡോക്യുമെന്ററി സംസ്ഥാനത്ത് ഇന്നും പ്രദര്‍ശിപ്പിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുക. കാമ്പസുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയയിടങ്ങളിലാണ് പ്രദര്‍ശനമുണ്ടാവുക.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്തെ കരമനയിലും തിരുമലയിലും ഇന്ന് പ്രദര്‍ശനം ഒരുക്കുന്നുണ്ട്. രാവിലെ 10നാണ് പ്രദര്‍ശനം.

ഡി വൈ എഫ് ഐ, എസ് എഫ് ഐ, യൂത്ത് ലീഗ്, എം എസ് എഫ് തുടങ്ങിയ സംഘടനകള്‍ ഇന്നലെ പലയിടങ്ങളിലായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

Latest